HOME
DETAILS
MAL
ലഹരിക്കെതിരേ ബോധവത്കരണം
backup
September 20 2016 | 06:09 AM
വളാഞ്ചേരി: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ലഹരിവിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ നൂറുകേന്ദ്രങ്ങളില്‍ ബോധവത്കരണം സംഘടിപ്പിക്കാന്‍ ലഹരിനിര്‍മാര്‍ജന സമിതി ജില്ലാകണ്‍വന്‍ഷന്‍ തീരുമാനിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വെട്ടിച്ചിറ നൈസ് കോളജില്‍ 24ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പാടന് നിര്‍വഹിക്കും. കണ്വന്ഷന് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു. ഒറ്റകത്ത് ജമീല അധ്യക്ഷയായി. ഒ.കെ കുഞ്ഞിക്കോമുമാസ്റ്റര്‍, വി മധുസൂദനന്, ഇ സക്കീര്‍ മാസ്റ്റര്‍, പി.എം അവറാന്‍കുട്ടി, സുഹറ കായല്‍മഠത്തില്‍, കല്ലന് ആമിന, സി നോബിയ, പി അനിത, കെ.ടി മറിയാമു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."