കണ്ടാമൃഗത്തെ വേട്ടയാടിയ സംഭവം; അസം സ്വദേശികള്‍ അറസ്റ്റില്‍
കുന്നൂര്: കണ്ടാമൃഗത്തെ വേട്ടയാടി ആസാമില്‍ നിന്ന് രക്ഷപ്പെട്ടവരെ കുന്നൂരില്‍ നിന്ന് പൊലിസ് പിടികൂടി. അസം സ്വദേശികളായ മഖ്ബൂല്‍ അലി (35), നൂര്ഖാസിം (42) എന്നിവരേയാണ് തമിഴ്നാട് പൊലിസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ അസം പൊലിസും വനം വകുപ്പും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. വേട്ടയാടിയ കണ്ടാമൃഗത്തിന്റെ കൊമ്പുമായാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇതിന്റെ കൊമ്പ് ഏറെ ഔഷധ ഗുണമുള്ളതാണ്.
വിദേശത്ത് രണ്ടു ലക്ഷം രൂപ വരെ വില ലഭിക്കും. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പൊലിസിനെ കണ്ട് പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലയെത്തി പിടികൂടുകയായിരുന്നു. നീലഗിരി എസ്.പി മുരളിറംബയുടെ ഉത്തരവ് പ്രകാരമാണ് തമിഴ്നാട് പൊലിസ് ഇയാളെ പിടികൂടി അസം പൊലിസിന് കൈമാറിയത്. പ്രതികളെ അസമിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."