കോഴിക്കോട് ബീച്ച് നവീകരിക്കണം
കോഴിക്കോട്: ദിനേനെ ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന കോഴിക്കോട് ബീച്ച് നവീകരിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് കോഴക്കോട് നോര്‍ത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മഴക്കാലത്ത് ബീച്ചിലെത്തുന്നവര്‍ക്ക് കയറി നില്ക്കാല് ഷെഡ്ഡോ മറ്റു സംവിധാനങ്ങളോ ഇല്ല. ശൗചാലയം നിര്‍മിക്കാത്തതിനാല്‍ സ്ത്രീകളടക്കമുള്ളവര്‍ ബുദ്ധിമുട്ടുന്നു. നൂറു കണക്കിന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഗാന്ധി റോഡിലെ ഓപണ്‍ സ്റ്റേജ് ഒരുസംഘം സാമൂഹ്യദ്രോഹികള്‍ കൈയടക്കിയിരിക്കുന്നതിനാല്‍ ഗവണ്മെന്റും കോര്പറേഷന് അധികൃതരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ വെള്ളയില്‍ അധ്യക്ഷത വഹിച്ചു. വി.മുസ്തഫ, എന്‍.പി.അബൂബക്കര്‍, ജമാല്‍ പുതിയകടവ്, മുജീബ്.എന്‍.പി, കോതൂര്‍ മുസ്തഫ, സലീം തോപ്പയില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."