തൊഴിലാളികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: പി നന്ദകുമാര്‍
കാസര്‍കോട്: തൊഴിലാളികള്‍ക്കിടയിലും തൊഴിലാളി സംഘടനകള്‍ക്കിടയിലും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരം തെറ്റായ സന്ദേശങ്ങളില്‍ തൊഴിലാളികള്‍ വീണുപോകരുതെന്നും സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ കെ. പി ഗോപി നഗറില്‍ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 270 പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്നു മൂന്നിനു പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് തൊഴിലാളി പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകിട്ട് നാലിന് പ്രതിനിധി സമ്മേളന നഗറില്‍ നിന്നാരംഭിക്കുന്ന പ്രകടനം പുതിയബസ് സ്റ്റാന്‍ഡ് പരിസരത്തെ പി.ബി ഗ്രൗണ്ടില്‍ തയാറാക്കിയ നെല്ലിക്കാട്ട് കുഞ്ഞമ്പു നഗറില്‍ സമാപിക്കും. പൊതുസമ്മേളനം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനം ഒക്‌ടോബറില്‍ പാലക്കാടും ദേശീയ സമ്മേളനം നവംബറില്‍ ഒഡീഷയിലും നടക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."