HOME
DETAILS

പത്താന്‍കോട്ട് ആക്രമണം: പാകിസ്താനില്‍ റെയ്ഡും അറസ്റ്റും

  
backup
February 23, 2016 | 2:50 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82
ലാഹോര്‍: പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തില്‍ ഭീകരാക്രണമുണ്ടായതുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ വ്യാപക റെയ്ഡും അറസ്റ്റും. സിയാല്‍കോട്ട്, ഗുജ്‌റന്‍വാല, ഝലം, ദിന എന്നീ സ്ഥലങ്ങളിലും ചില രഹസ്യ കേന്ദ്രങ്ങളിലുമാണ് പാകിസ്താന്‍ റെയ്ഡ് നടത്തിയത്. ഇന്ത്യ നല്‍കിയ തെളിവുകളുടേയും ടെലഫോണ്‍ നമ്പറുകളുടേയും അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പൊലിസ് അടക്കമുള്ള സേനകള്‍ സംയുക്തമായിട്ടായിരുന്നു റെയ്ഡ്. അതിനിടയില്‍ ഇന്ത്യ കൈമാറിയ ഒരു ടെലഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ബവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ മുഖ്യകേന്ദ്രത്തിലായിരുന്നുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസിസ് വെളിപ്പെടുത്തി. പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ ആണെന്ന് ഇന്ത്യ പാകിസ്താന് നല്‍കിയ തെളിവുകളിലുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മസൂദ് കസ്റ്റഡിയിലാണെന്നും അസിസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 14 മുതല്‍ ഇയാള്‍ വീട്ടു തടങ്കലിലാണെന്നാണ് സര്‍താജ് അസിസ് മാധ്യമങ്ങളോട് പറഞ്ഞത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  6 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  6 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  6 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  6 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  6 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  6 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 days ago