രോഗങ്ങളും ദാരിദ്ര്യവും തളര്‍ത്തിയ മുഹമ്മദിന് വേണം ഒരു കൈത്താങ്ങ്
ശ്രീകൃഷ്ണപുരം: മുഹമ്മദിന്റെ ജീവിതത്തിന്റെ നല്ലൊരുപങ്കും പടവെട്ടിത്തീര്‍ന്നത് രോഗങ്ങളോടും ദാരിദ്ര്യത്തോടും. എന്നിട്ടും ശ്രീകൃഷ്ണപുരം കോട്ടപ്പുറം തള്ളച്ചിറ വീട്ടില്‍ വി.കെ മുഹമ്മദ് പ്രതീക്ഷ കൈവിടാതെ പറയുന്നു 'താന്‍ തെരഞ്ഞെടുത്ത സത്യമാര്‍ഗത്തിന്റെ നാഥന്‍ തന്നെ കൈവിടില്ലെന്ന് ' ശരിയെന്നുതോന്നിയ വിശ്വാസത്തിന്റെ ഭാഗമായതോടെ ബന്ധുക്കളോരോന്നായി പിന്‍മാറിപ്പോയി. പിന്നീട് ഓരോ പരീക്ഷണ കാലയളവിലും താങ്ങും തണലുമായി സുഹൃത്തുക്കളും നാട്ടുകാരും മുഹമ്മദിനോടൊപ്പം നിന്ന് ശക്തി പകര്‍ന്നത് ദൈവം തമ്പുരാന്റെ തീരുമാനമായി മുഹമ്മദ് വിലയിരുത്തുന്നു.
ആദ്യത്തെ കുഞ്ഞ് ജനിച്ചതു പോലും 55ാമത്തെ വയസില്‍. 63 വയസില്‍ നില്‍ക്കുമ്പോഴും രണ്ടുമക്കളും സ്‌കൂള്‍ വിദ്യാര്‍ഥികളായി നില്‍ക്കുന്നു. തന്റെയും ഭാര്യയുടേയും രോഗപീഢകളോട് പൊരുതുന്നതിനിടയില്‍ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളൊ ചിലപ്പോഴെങ്കിലും ഭക്ഷണത്തിന്റെ കാര്യങ്ങളില്‍ പോലുമൊ പ്രതിസന്ധി നേരിടുന്നുണ്ട് മുഹമ്മദിന്.
വാതസംബന്ധമായ രോഗങ്ങളാല്‍ ഇരിക്കാനും നടക്കാനുമൊക്കെ പ്രയാസമായപ്പോള്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കുറച്ചധികം നാളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അവിടെ വേണ്ടി വരുന്ന ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ മുഹമ്മദിന് കൃത്യമായ ചിത്രമില്ല. കാരണം സുമനസുകള്‍ സഹായിച്ചതുകൊണ്ടാണ് ഇതുവരേയുള്ള കാര്യങ്ങള്‍ നടന്നുപോയത്.
ഇനിയും അവരെതന്നെ പ്രയാസപ്പെടുത്തേണ്ടി വരുന്നല്ലോയെന്ന വേദനയിലാണ് മുഹമ്മദ്. സഹായിക്കാന്‍ തയ്യാറായി ആരെങ്കിലും വരുമെന്ന് മുഹമ്മദ് വിശ്വസിക്കുന്നു. ഇതിനു മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്തരം ആളുകള്‍ വന്നെത്തിയിട്ടുണ്ടെന്ന് മുഹമ്മദിന്റെ സാക്ഷ്യം. മുഹമ്മദിന്റെ അസുഖ വിവരങ്ങളെക്കുറിച്ച് 9744690759 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭ്യമാകും. സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ വി.കെ. മുഹമ്മദ്, അക്കൗണ്ട് നമ്പര്‍ 67227831306, എസ്.ബി.ടി കരിമ്പുഴ ശാഖ, ഐ.എഫ്.എസ്.സി കോഡ് 0000346 എന്ന അക്കൗണ്ടില്‍ എത്തിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."