HOME
DETAILS
MAL
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വേണമെന്ന് കേരളകോണ്‍ഗ്രസ് എം.
backup
September 20 2016 | 10:09 AM
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം). ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്കി.
ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സഭയില്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ, പാര്‍ട്ടി ചീഫ് വിപ്പ് റോഷി അഗസ്റ്റിന് എം.എല്‍.എ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. തീരുമാനം പാര്‍ട്ടിയുടെ ചരല്‍ക്കുന്നില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ എടുത്ത തീരുമാനപ്രകാരമാണ് കത്ത് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."