കേരളത്തില്‍ നൂറ് സഹചാരി സെന്ററുകള്‍ സമര്‍പ്പിക്കുന്നു
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ 'വിഖായ'യുടെ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് നൂറ് സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. വിഖായ വളണ്ടിയര്‍മാരുടെ മേഖലാ തല സേവന കേന്ദ്രമായാണ് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തവരേയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത നാട്ടിലെത്തിയ വിഖായ വളണ്ടിയര്‍മാരേയും ആദരിക്കും. സമസ്ത നേതാക്കളും സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. സഹചാരി സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണയില്‍ നടക്കും.
സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്റാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്റഫി കക്കുപടി, കെ.എന്‍.എസ് മൗലവി, പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, പി.എം റഫീഖ് അഹ്മദ് തിരൂര്‍, ഡോ. സുബൈര്‍ ഹുദവി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ. മമ്മുട്ടി നിസാമി, കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഡോ. ജാബിര്‍ ഹുദവി, ശഹീര്‍ പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ആരിഫ് ഫൈസി കൊടക്, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."