കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
വൈവ
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം പരീക്ഷയുടെ വൈവ 26 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ ആലപ്പുഴ എസ്.ഡി കോളജ്, കായംകുളം എം.എസ്.എം കോളജ്, കൊല്ലം എസ്.എന്‍ കോളജ്, തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, കൊട്ടാരക്കര എസ്.ജി കോളജ്, തിരുവനന്തപുരം എം.ജി കോളജ് എന്നിവിടങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ഹോം സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 23 മുതല്‍ ഒക്‌ടോബര്‍ അഞ്ച് വരെ അതത് കോളജുകളില്‍ നടത്തും.
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 27 മുതല്‍ ഒക്‌ടോബര്‍ ആറ് വരെ അതത് കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലില്‍ നടത്തിയ എം.എല്‍.ഐ.എസ്‌സി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 രാവിലെ 10 മണിമുതല്‍ സര്‍വകലാശാല ലൈബ്രറിയില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26 മുതല്‍ ഒക്‌ടോബര്‍ ഏഴ് വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ അതത് കോളജുകളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
ബി.എസ്‌സി
പ്രാക്ടിക്കല്‍
ഓഗസ്റ്റില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (242) പ്രാക്ടിക്കല്‍ (2013-ന് മുമ്പുള്ള അഡ്മിഷന്‍) 27-ന് തുറവൂര്‍ എസ്.എന്‍.ജി.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടത്തും.
ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in).
ബി.എ ഓണ്‍ലൈന്‍
ഫീസ്
സെപ്റ്റംബറില്‍ നടത്തുന്ന സബ്‌സിഡിയറി - സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്ന ബി.എ ആന്വല്‍ സ്‌കീം വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനുമൊപ്പം 30 രൂപ ഓണ്‍ലൈന്‍ ഫീ ഫീസും അടയ്ക്കണം.
സീറ്റൊഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂനിക്കേഷന്‍ (ഈവനിങ്) കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 22 രാവിലെ 11ന് പാളയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ 28-നും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം & എം.ബി.എല്‍ പരീക്ഷ ഒക്‌ടോബര്‍ മൂന്നിനും ആറാം സെമസ്റ്റര്‍ എം.ബി.എല്‍ പരീക്ഷ ഒക്‌ടോബര്‍ 19-നും തുടങ്ങും.
അധ്യാപക ഒഴിവ്
സര്‍വകലാശാല നേരിട്ട് നടത്തുന്ന ടീച്ചര്‍ എജ്യൂക്കേഷന്‍ കോളജുകളില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ 250 രൂപ ഫീനാന്‍സ് ഓഫിസറുടെ പേരില്‍ ഫീസ് അടച്ച് ബയോഡേറ്റയും, ജാതി, വിദ്യാഭ്യാസ യോഗ്യത മുതലായവ തെളിയിക്കുന്ന പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.
ബി.ടെക് സൂക്ഷ്മപരിശോധഏപ്രിലില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ 22 മുതല്‍ 29 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സമയങ്ങളില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ഹാള്‍ടിക്കറ്റ് സഹിതം പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ ഹാജരാകണം.
എല്‍.എല്‍.ബി ഫലം
ജൂണില്‍ നടത്തിയ പത്താം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 21 വരെ അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ
കോഴ്‌സ്
കാര്യവട്ടം നിയമ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ചെയര്‍ പി.ജി ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് (ഈവനിങ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 5000- രൂപയാണ് ഫീസ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ മൂന്ന്. ഫോണ്‍. 0471-2308936.
ടൈംടേബിള്‍
ഒക്‌ടോബര്‍ ഏഴിന് തുടങ്ങുന്ന അഫ്‌സല്‍ ഉല്‍-ഉലമ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."