റേഡ് - തണ്ണീര്‍ത്തട സംരക്ഷണ സമിതി
ഫറോക്ക്: റഹ്മാന് ബസാറിലും പരിസര പ്രദേശത്തുമുളള അനധികൃത കൈയേറ്റങ്ങള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനുമെതിരേ റോഡ് - തണ്ണീര്‍ത്തട സംരക്ഷണ സമിതി രൂപീകരിച്ചു. റഹ്മാന് പാര്‍ക്കിനോട് ചേര്‍ന്നു തൊണ്ടിലക്കടവ് ഭാഗത്തേക്ക് പോകുന്ന റോഡ് തടസപ്പെടുത്തിയതിനെതിരേ ജില്ലാ കലക്ടര്‍, എം.കെ രാഘവന് എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, വി.കെ.സി മമ്മദ്കോയ എം.എല്‍.എ, കോര്പ്പറേഷന് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് സമിതി പരാതി നല്കി. സമിതി രക്ഷാധികാരികളായി പി.ഇമ്പിച്ചിക്കോയ, നരിക്കുനി ബാബുരാജ്, പ്രദീപ് കുമാര്‍ മണ്ണൊടി, എന്‍.സി റഷീദ് കൊളത്തറ, മുല്ലവീട്ടില്‍ ബീരാന്‍കോയ എന്നിവരെ ചുമതലപ്പെടുത്തി.
ഭാരവാഹികളായി ടി.ഷഫനാസ് അലി (ചെയര്മാന്), എം.മണി, എം.ടി.സജിത്ത്, വി.പി.ബഷീര്‍ പാലോറ തന്‍സി (വൈസ്ചെയര്‍മാന്‍), ബി.അഷ്റഫ് (കണ്‍വീനര്‍), പി.സി.അനന്ദറാം, പുതുക്കൊടി റഷീദ്, കെ.അബ്ദുല്‍ റസാക്ക്, എന്‍.വി.ഹാരിസ് (ജോയന്റ് കണ്‍വീനര്‍), എം.സുധീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."