അനധികൃത മണലെടുപ്പിനെതിരേ രൂപീകരിച്ച കമ്മിറ്റിയും പിന്‍വലിയുന്നു
തൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപിന്റെ നിലനില്‍പ്പിന് ഭീഷണിയായ അനധികൃത മണലെടുപ്പിനെതിരേ രൂപീകരിച്ച കമ്മിറ്റിയും പിന്‍വലിയുന്നതായി ആരോപണം.
കമ്മിറ്റിയിലുള്ള ചിലരുമായി മണലെടുപ്പ് മാഫിയകള്‍ക്കുള്ള ബന്ധമാണ് കമ്മിറ്റിയില്‍ നിന്ന് ചിലരുടെ പിന്മാറ്റത്തിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം കാഞ്ഞങ്ങാട് ആര്‍.ഡി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചിലരുടെ പിന്മാറ്റത്താല്‍ മാര്‍ച്ച് നടക്കാതെപോവുകയായിരുന്നു. പരമ്പരാഗത രീതിയിലുള്ള മണലെടുപ്പിനെ നാട്ടുകാര്‍ എതിര്‍ക്കുന്നുമില്ല.
കൊല്ലിവലകളും എന്‍ജിനും മറ്റും ഉപയോഗിച്ച് മണലെടുക്കുന്നത് നാട്ടുകാര്‍ തടയുകയും ചെറിയ തോതിലുള്ള സംഘര്‍ഷം ഉടലെടുത്തിരുന്നു. പിന്നീട് സബ് കലക്ടര്‍ ഇടപെട്ട് ചര്‍ച്ചയിലൂടെ പരിഹാരം കാണുകയായിരുന്നു. ബക്കറ്റും കൈക്കോട്ടും ഉപയോഗിച്ച് നിശ്ചിത അകലം പാലിച്ച് മാത്രമേ മണലെടുക്കാന്‍ പാടുള്ളൂവെന്ന ഒത്തു തീര്‍പ്പ് വ്യവസ്ഥ ചില മണല്‍ മാഫിയകള്‍ പാലിക്കാതെ വന്നതോടെയാണ് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം മര്‍ച്ച് നടത്താന്‍ തിരുമാനിച്ചെങ്കിലും മണല്‍ മാഫിയകളുമായി ബന്ധമുള്ളവര്‍ കമ്മിറ്റിയെ മാര്‍ച്ചില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നാണ് ദ്വീപ് വാസികള്‍ക്കിടയിലുള്ള ആരോപണം.
കായലില്‍ നിന്നും കടല്‍ തീരങ്ങളില്‍ നിന്നുമുള്ള അനധികൃത മണലെടുപ്പ് കവ്വായിക്കായലിലെ മത്സ്യം, കക്ക എന്നിവ കായല്‍ ഒഴിഞ്ഞുപോകുന്ന അവസ്ഥയിലെത്തി. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ കായലാണ് കവ്വായിക്കായല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."