HOME
DETAILS
MAL
അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വച്ചതിനു പിഴ ഈടാക്കി
backup
September 20 2016 | 23:09 PM
നിലമ്പൂര്‍: അനര്‍ഹമായി ബി.പി.എല്‍ കാര്‍ഡ് കൈവശം വെച്ചതിന് പിഴ ഈടാക്കി. ഇത്തരം കാര്‍ഡുകള്‍ എ.പി.എല്‍ ആക്കി മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത കാര്‍ഡുടമകളെ കണ്ടെത്തുന്ന പരിശോധനയിലാണു നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ പിഴ ചുമത്തിയത്. കഴിഞ്ഞ ആറുമാസത്തെ റേഷന്‍ സാധനങ്ങളുടെ വിലയും പിഴയുമായി 6260 രൂപയാണ് കാര്ഡുടമയില് നിന്നും ഈടാക്കിയത്. അനര്‍ഹമായി ബി.പി.എല്‍, എ.എ.വൈ, എ.പി.എല്‍ സബ്സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ കാര്‍ഡുകള്‍ മാറ്റിയില്ലെങ്കില്‍ പിഴയ്ക്കൊപ്പം നിയമ നടപടികള്‍ കൂടി നേരിടേണ്ടി വരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."