ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയില്‍ തീ കണ്ടത് പരിഭ്രാന്തി പരത്തി
പട്ടിക്കാട്: പെരിന്തല്‍മണ്ണ നിലമ്പൂര്‍ റൂട്ടില്‍ പൂന്താവനംആക്കപ്പറമ്പില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയില്‍ തീ കണ്ടതു പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
നിലമ്പൂരില്‍ നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ലോറിയില്‍ ഡ്രൈവറുടെ സീറ്റിന്റെ താഴ്ഭാഗത്തായാണു തീപടര്‍ന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ആക്കപറമ്പ് ടൗണില്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടി. സംഭവമറിഞ്ഞു സമീപത്തെ വ്യാപാരികളും നാട്ടുകാരും സ്ഥാപനങ്ങളടച്ച് ഓടി രക്ഷപ്പെട്ടു. ആക്കപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന പട്ടിക്കാട് സര്‍വിസ് സഹകരണ ബാങ്കും അടച്ചു പൂട്ടിയവയില്‍പ്പെടുന്നു. കൂടാതെ ദുരന്തമൊഴിവാക്കാന്‍ പെരിന്തല്‍മണ്ണ നിലമ്പൂര്‍ റൂട്ടിലും ആക്കപ്പറമ്പ് കിഴാറ്റൂര്‍ റൂട്ടിലും നാട്ടുകാര്‍ സംഘടിച്ചു ഗതാഗതം തടഞ്ഞു. മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം നിശ്ചലമായി.
ഇതിനിടെ നാട്ടുകാരും ഡ്രൈവറും ചേര്‍ന്നു വെള്ളമൊഴിച്ച് തീ അണച്ചപ്പോളാണ് മണിക്കൂറോളം നീണ്ടുനിന്ന ഭീതിക്കും ആശങ്കകള്‍ക്കും വിരാമമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപടരാന്‍ കാരണമെന്നു കരുതുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."