എയര്‍പോര്‍ട്ട് റോഡ് നിര്‍മാണം: അന്വേഷണം ആരംഭിച്ചു
മാള: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിലെ അപാകതയെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. രാജന് മേത്തല എന്നയാളാണ് കീഴ്ത്തോളി മുതല്‍ അത്താണി വരെ നീളുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും വകുപ്പ് മന്ത്രി ജി.സുധാകരനും പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക തല അന്വേഷണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ റോഡ് നിര്‍മാണത്തില്‍ പ്രഥമ ദൃഷ്ട്യാ ചില അപാകതകള്‍ വിജിലന്‍സ് കണ്ടെത്തിയതായി വിജിലന്‍സ് തൃശൂര്‍ ഓഫിസില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും വകുപ്പ് മന്ത്രിക്കും സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."