ജൈവ കൃഷിയില്‍ ഒരു പെരിഞ്ഞനം മോഡല്‍
കയ്പമംഗലം: ജൈവ കൃഷിയില്‍ ഒരു പുത്തന്‍ മോഡല്‍ തീര്‍ത്ത് ഏവര്‍ക്കും മാതൃകയാവുകയാണ് പെരിഞ്ഞനം കൃഷിഭവന്. ജൈവ കൃഷി നഷ്ടമോ എന്ന കര്‍ഷകരുടെ ആശങ്ക ദൂരീകരിക്കാന്‍ കൃഷി ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാണ് പെരിഞ്ഞനം കൃഷി ഭവന് മാതൃക കാട്ടുന്നത്.
പാട്ടത്തിനെടുത്ത സ്ഥലത്ത്, കര്‍ഷകരുടെയും കാര്‍ഷിക കര്‍മ സേനാ അംഗങ്ങളുടെയും വിപണന കേന്ദ്രത്തിലെ തൊഴിലാളികളുടെയും സേവനം ഉപയോഗപ്പെടുത്തി പാവക്ക, വേണ്ട, കരനെല്ല് എന്നിവയാണ് കൃഷി ഭവന് സ്വന്തമായി കൃഷി ചെയ്തത്. വിളവെടുക്കുന്നവ പഞ്ചായത്തിന്റെ സ്വന്തം ജൈവ കാര്‍ഷിക വിപണന കേന്ദ്രത്തിലൂടെ വില്‍പ്പന നടത്തുന്നു.
പാവയ്ക്ക അരയേക്കറിലും വെണ്ട വിപണന കേന്ദ്രത്തിന്റെ ടെറസിലും കരനെല്ല് 20 സെന്റോളം സ്ഥലത്തുമാണ് കൃഷി ചെയ്തിരിക്കുന്നത്. പാവക്ക കൃഷി വിളവെടുപ്പിന്റെ ഉദ്ഘാടനം പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ, കൃഷി ഓഫിസര്‍ ജ്യോതി പി.ബിന്ദു എന്നിവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."