HOME
DETAILS

കുരുമുളക് കൃഷിക്ക് തിരിച്ചടിയായി മഞ്ഞപ്പ് രോഗം

  
backup
September 21 2016 | 03:09 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%81%e0%b4%b3%e0%b4%95%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a


രാജാക്കാട്: കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദനക്കുറവും മൂലം പ്രതിസന്ധിയിലായ കുരുമുളക് കര്‍ഷകര്‍ക്ക്  തിരിച്ചടിയായി മഞ്ഞപ്പ് രോഗം വ്യാപകമാകുന്നു. വേണ്ട രീതിയില്‍ മഴ ലഭിക്കാത്തതിനാല്‍ ഇലകള്‍ പഴുത്ത് കൊഴിയുന്ന  ചെടികള്‍ കരിഞ്ഞുണുങ്ങുകയാണ്.  
 കുരുമുളക് ചെടികളുടെ ഇലകള്‍ പഴുത്ത് സ്ലോവില്‍റ്റ് എന്ന രോഗവും  വ്യാപകമാകുകയാണ്.  ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍  കൂടുതല്‍ ചെടികളിലേയ്ക്ക് വ്യാപിക്കുകയും ഒരു തോട്ടം പൂര്‍ണ്ണമായി നശിക്കുന്നതിനും കാരണമാകും. ഭംഗല്‍ ലിമോറ്റോഡിന്റെ അക്രമണം മൂലമാണ് കുരുമുളക് ചെടികളില്‍ പഴുപ്പ് ബാധിക്കുന്നത്. ഒക്‌ടോബര്‍  - നവംബര്‍ മാസങ്ങളിലാണ് ഇവയുടെ അക്രണം ഏറ്റവും കൂതല്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇതിന് മുമ്പായി പ്രതിരേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവയുടെ അക്രണമം രൂക്ഷമാകും.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുരുമുളകിന്റെ ഉല്‍പ്പാദനം മൂന്നിലൊന്നായി കുറഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും ഇതില്‍ നിന്നും മുടക്ക് മുതല്‍പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്‍വാങ്ങുന്ന സാഹചര്യവുമുണ്ട്. സര്‍ക്കാര്‍ തലത്തില്‍ കുരുമുളക് കര്‍ഷകരെ സഹായിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഹൈറേഞ്ചില്‍ നിന്നും കറുത്തപൊന്ന് പടിയിറങ്ങുമെന്നതിന് സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago