ഓണസമൃദ്ധി- വിപണിയില്‍ 46 ലക്ഷത്തിന്റെ വിറ്റുവരവ്
കോട്ടയം: ജില്ലയില്‍ 11 ബ്ലോക്ക്കളിലായി കൃഷിവകുപ്പ് ഓണക്കാലത്ത് തുറന്ന 71 ഓണസമൃദ്ധി പച്ചക്കറി വിപണികളില്‍ 46 ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13 വരെയാണ് വിപണികള്‍ പ്രവര്‍ത്തിച്ചത്. പച്ചക്കറി കര്‍ഷകരില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി വാങ്ങി വിപണിയിലെത്തിക്കുവഴി ഉത്സവകാലത്ത് പച്ചക്കറിയുടെ വില നിയന്ത്രിക്കുവാന്‍ സാധിച്ചു. കര്‍ഷകരുടെ സ്വന്തം ഉല്‍പന്നങ്ങള്‍ വിപണിയിലുളളതിനേക്കാള്‍ 10 ശതമാനം അധിക നിരക്കില്‍ ശേഖരിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് 30 ശതമാനം വില കുറച്ച് പച്ചക്കറി വിപണിയില്‍ ലഭ്യമാക്കുന്നതിനും പദ്ധതി വഴിയൊരുക്കി.
ഉരുളകിഴങ്ങ്, ക്യാരറ്റ്, വെളുത്തുളളി, കാബേജ് എന്നിവ വട്ടവട- കാന്തലൂര്‍ പ്രദേശങ്ങളില്‍ നിന്ന് സംഭരിച്ചാണ് വിപണിയിലെത്തിച്ചത്. കര്‍ഷകരില്‍ നിന്നും വിവിധയിനങ്ങളില്‍പ്പെട്ട 66 ടണ്‍ പച്ചക്കറികളാണ് സംഭരിച്ച് ഓണസമൃദ്ധി വിപണികളിലൂടെ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."