HOME
DETAILS
MAL
ആണവായുധങ്ങള്‍ കുറയ്ക്കണമെന്ന് പാകിസ്താനോട് യു.എസ്; പറ്റില്ലെന്ന് മറുപടി
backup
September 21 2016 | 10:09 AM
ന്യൂഡല്‍ഹി: ആണവായുധങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് അമേരിക്കയുടെ ആവശ്യം പാകിസ്താന് തള്ളി. ആണവ പദ്ധതികള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധി. ന്യൂയോര്‍ക്കില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് ആണവായുധങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് യു.എസ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടത്. പാകിസ്താന് എന്ത് ചെയ്യണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുവോ അതെല്ലാം ഇന്ത്യയും നടപ്പില്‍ വരുത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടതായി ലോധി പറഞ്ഞു.
പാകിസ്താന്റെ എന്‍.എസ്.ജി അംഗത്വവും കൂടിക്കാഴ്ച്ചയില്‍ വിഷയമായതായി ലോധി അറിയിച്ചു. ഇന്നലെയാണ് കെറിയും ഷെരീഫുമായുള്ള കൂടിക്കാഴ്ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."