HOME
DETAILS

പൊലിസ് അസോ. ഭാരവാഹികള്‍ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ തടഞ്ഞു

  
backup
September 21, 2016 | 6:45 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കൊച്ചി: പൊലിസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ മിനുട്‌സ് ബുക്കില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് അസോ. ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു.
സൊസൈറ്റി സെക്രട്ടറി എസ് സുജാത, ബോര്‍ഡംഗങ്ങളും പൊലിസ് അസോസിയേഷന്‍ ഭാരവാഹികളുമായ ജി.ആര്‍ അജിത്, ജി.ആര്‍ രഞ്ജിത്ത് എന്നിവര്‍ക്കെതിരേ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
തനിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതു തടയാനാണ് പൊലിസ് സ്റ്റാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം സോമനാഥന്‍ വ്യാജ പരാതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി അജിത് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്‌സ് ബുക്കില്‍ ക്രമക്കേടുകാട്ടിയെന്നാരോപിച്ച് സുജാതയ്‌ക്കെതിരേ സോമനാഥന്‍ നേരത്തെ വിജിലന്‍സ് എസ്.പിയ്ക്കും ഐ.ജിയ്ക്കും പരാതി നല്‍കിയിരുന്നു. വിജിലന്‍സ് എസ്.പി ഈ പരാതി ജില്ലാ പൊലിസ് മേധാവിക്ക് കൈമാറി.
തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ അന്വേഷിച്ച് പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു മറച്ചുവെച്ച് സോമനാഥന്‍ വീണ്ടും നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
വസ്തുതകളും വാദവും കണക്കിലെടുത്ത് ഹരജിക്കാരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി എഫ്.ഐ.ആറില്‍ പറയുന്നതുപോലെ വിശ്വാസവഞ്ചനയടക്കമുള്ള കുറ്റങ്ങള്‍ക്കുള്ള വസ്തുതകളുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago