പാലക്കാട്-പൊള്ളാച്ചി ലൈനില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന്
മീനാക്ഷിപുരം: പാലക്കാട്-പൊള്ളാച്ചി ലൈനില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഗേജ് മാറ്റം പൂര്‍ത്തീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും നിര്‍ത്തി വെച്ച സര്‍വീസുകള്‍പോലും പുനരാരംഭിച്ചിട്ടില്ല. രാമേശ്വരം, മധുര ദീര്‍ഘദൂര തീവണ്ടികള്‍ ഉള്‍പെടെ അഞ്ചു തീവണ്ടികള്‍ പത്ത് സര്‍വീസുകള്‍ നടത്തിയിരുന്നത് ഗേജ് മാറ്റത്തിന്റെ ഭാഗമായി നിര്‍ത്തിവെക്കുകയാണുണ്ടായത്. ഗേജ് മാറ്റം പൂര്‍ത്തീകരിച്ചതോടെ നിലവില്‍ അമൃത എക്‌സൈപ്രസും തിരുചെന്തൂര്‍, തിരിച്ചിറപള്ളി ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.
കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, റെയില്‍വേ ആക്ഷന്‍ ഫോറം എന്നീ സംഘടനകളുടെയും ചെറു രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരേ സമരത്തിലേക്ക് നീങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല. ഓലവക്കോട് സ്‌റ്റേഷനില്‍ ആദ്യത്തെ പ്ലാറ്റ്‌ഫോമിന്റെ പണികള്‍ പൂര്‍ത്തീകരിച്ചാല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കിലും ട്രാക്ക് പണികള്‍ പൂര്‍ത്തീകരിച്ചിട്ടും നിര്‍ത്തിവെച്ച ട്രയിനുകള്‍ പുനരാരംഭിക്കുവാനോ പൂതിയ ട്രെയിനുകള്‍ അനുവദിക്കുവാനോ റെയില്‍വേ തയ്യാറായില്ല.
പൊള്ളാച്ചി-പോത്തന്നൂര്‍ ലൈന്‍ ഗേജ് മാറ്റം പണികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്ന റെയില്‍വേ അധികൃതരുടെ ഹിഡന്‍ അജണ്ടയാണ് പാലക്കാട്- പൊള്ളാച്ചി ലൈനിലെ അവതാളത്തിലാക്കിയിട്ടുള്ളത്. മധുര, സേലം ഡിവിഷനുകളിലെ ട്രെയിന്‍ സര്‍വീസുകളെ പാലക്കാട്ടേക്ക് നീട്ടണമെന്ന് പാലക്കാട് ഡി.ആര്‍.എമ്മിന് വിവിധ സംഘടനകള്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപ്പിലായിട്ടില്ല.
റെയില്‍വെ വകുപ്പിനും റെയില്‍വേ ബോര്‍ഡിനും പാലക്കാട്ടിലെ സംഘടനകള്‍ നല്‍കുന്ന നിവേദനങ്ങള്‍ പരിഹരിക്കപെടണമെങ്കില്‍ മുഖ്യമന്ത്രി മുതല്‍ക്ക് എ.പി തലം വരെ കേന്ദ്രത്തില്‍ സമര്‍ദ്ധം ചെലുത്തണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ തമിഴ്‌നാട് ജനപ്രതിനിധികളുടെ സമര്‍ദ്ധങ്ങളെ പോലെ പാലക്കാട്ടെ ജനപ്രതിനിധികള്‍ റെയില്‍വേ വികനത്തിന് സമര്‍ദ്ധം ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."