ട്രേഡ് യൂനിയനുകളെ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നു: എളമരം കരീം
തലശ്ശേരി: ആര്.എസ്.എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ ട്രേഡ് യൂനിയനുകളെയും നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. സി.ഐ.ടി.യു ജില്ലാ സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. േ്രടഡ് യൂനിയനുകളെ നിര്‍വീര്യമാക്കുന്ന ആര്.എസ്.എസ് ഇടപെടലിലൂടെ ബി.എം.എസ് ഇന്ത്യയിലെ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ദേശീയ പണിമുടക്കില്‍ നിന്നും ബി.എം.എസ് മാറിനിന്നത്. ട്രേഡ് യൂനിയനുകള്‍ ഇല്ലാതാവുന്നതോടെ തൊഴിലാളികള്‍ നേടിയ ആനുകൂല്യങ്ങളും അവകാശങ്ങളും ക്രമേണ പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്യും. മത തീവ്രവാദവും രാഷ്ട്രീയ തീവ്രവാദത്തിനുമെതിരേ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് ട്രേഡ് യൂനിയനുകള്‍ വളര്‍ന്നിരുന്നതെന്നും കരീം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പുഞ്ചയില്‍ നാണു അധ്യക്ഷനായി. നേതാക്കളായ കെ.പി സഹദേവന്, സുന്ദര്രാജന്, പി രാഘവന്, പി ജയരാജന്, എം.വി ജയരാജന്, സി കൃഷ്ണന് സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."