ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശങ്ക അകറ്റണം: ഓപ്പണ്‍ഫോറം
കണ്ണൂര്‍: ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിലൂടെ സര്‍വകലാശാലകളുടെയും സര്‍ക്കാരുകളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് കണ്ണൂര്‍ കാസര്‍കോട് ജില്ലാകമ്മറ്റി ഓപ്പണ്‍ഫോറം. സാമ്രാജ്യത്വ താല്പര്യങ്ങളും വര്‍ഗീയ താല്പര്യങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കരട് റിപ്പോര്‍ട്ടിലുള്ളത്. പള്ളിക്കുന്ന് കൃഷ്ണമേനോന് വനിതാ കോളജില്‍ സംസ്ഥാന അക്കാദമിക് കണ്‍വീനര്‍ സി പത്മനാഭന് വിഷയം അവതരിപ്പിച്ചു.
ഡോ. ആര്.കെ സതീഷ് അധ്യക്ഷനായി. ഡോ. കെ.എം പ്രസീദ്, ഡോ. ബി പ്രകാശ്, പ്രൊഫ. കെ ബാലന്, പ്രൊഫ. കെ ഉണ്ണികൃഷ്ണന്, എന്‍.ടി സുധീന്ദ്രന്‍, ഡോ. വി.പി.പി മുസ്തഫ, മറിയം മമ്മിക്കുട്ടി, കെ.ടി ശശി, പ്രമോദ് വെള്ളച്ചാല്‍, ഡോ. എ അശോകന്, ഡോ. കെന്‍ അജയ്കുമാര്‍, കെ.എം സുധീഷ്, ഡോ. ടി.വി രാമകൃഷ്ണന്, എ നിശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."