HOME
DETAILS

സൂപ്പി ഹാജിക്ക് നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന വിട

  
backup
September 21 2016 | 23:09 PM

%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86






വടകര: ജാതി മതഭേദമില്ലാതെ നാട്ടുകാര്‍ക്ക് ഏതുകാര്യത്തിനും ആശ്രയിക്കാവുന്ന വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എന്‍.പി സൂപ്പിഹാജി. മുസ്‌ലിം ലീഗിന്റെ നേതാവായിരുന്നെങ്കിലും കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെയും മനുഷ്യന്റെയും നന്മക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒഞ്ചിയം പ്രദേശത്തുകാരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സൂപ്പി ഹാജി. ജീവകാരുണ്യ രംഗത്ത് അദ്ദേഹം നടത്തിയ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുടെ തെളിവായിരുന്നു മരണവാര്‍ത്തയറിഞ്ഞതു മുതല്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, സി.കെ നാണു, എം.സി മായിന്‍ഹാജി, റസാഖ് മാസ്റ്റര്‍, കെ.കെ രമ, പുത്തൂര്‍ അസീസ്, സി.കെ മൊയ്തു, ഒ.കെ കുഞ്ഞബ്ദുല്ല ആദരാഞ്ജലി അര്‍പ്പിച്ചു.
രാവിലെ 11ന് മാടാക്കര ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കി. പരേതനോടുള്ള ബഹുമാനസൂചകമായി 12 മണിവരെ കണ്ണൂക്കരയില്‍ ഹര്‍ത്താലാചരിച്ചു. കണ്ണൂക്കര ടൗണില്‍ മൗനജാഥയും സര്‍വകക്ഷി അനുശോചനവും നടന്നു.
ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജയരാജന്‍ അധ്യക്ഷനായി. സി.കെ മൊയ്തു, ഐ. മൂസ, പ്രൊഫ. കെ.കെ മഹ്മൂദ്, മനയത്ത് ചന്ദ്രന്‍, ജിനീഷ്, ഭാസ്‌കരന്‍ മാസ്റ്റര്‍, പുത്തൂര്‍ അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, എന്‍.പി അബ്ദുല്ല ഹാജി, ശ്രീധരന്‍ മടപ്പള്ളി, സുലൈമാന്‍ ഫൈസി, കലാജിത്ത്, ബാലന്‍ മാസ്റ്റര്‍, പവിത്രന്‍, ഷുഹൈബ് കുന്നത്ത്, അഫ്‌നാസ് ചോറോട്, മൊയ്തു അഴിയൂര്‍, അന്‍വര്‍ ഹാജി, എം. ഫൈസല്‍, യു. അഷ്‌റഫ്, ഫസല്‍ തങ്ങള്‍, ഷംസീര്‍ വി.പി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago