മേപ്പയ്യൂര്‍ ടൗണിലെ മാലിന്യം നീക്കാന്‍ ഇനിയും നടപടിയായില്ല
മേപ്പയ്യൂര്‍: ടൗണിലെ മാലിന്യനീക്കം ചെയ്യാന്‍ ഇനിയും നടപടിയായില്ല. ഇതുമൂലം പൊതുജനം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി കുടുംബശ്രീ അംഗങ്ങളടങ്ങിയ സ്ത്രീ തൊഴിലാളികള്‍ രണ്ട് ഷിഫ്റ്റിലായി ടൗണ്‍ ശുചീകരണം നടത്തിവരികയായിരുന്നു. എന്നാല്‍ പഞ്ചായത്തിനു മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലെന്നു പറഞ്ഞു തൊഴിലാളികളോട് ടൗണ്‍ ശുചീകരണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരിക്കുകയാണ്.
കെ.കെ ലതിക എം.എല്‍.എ ആയിരുന്ന സമയത്ത് പഞ്ചായത്ത് ഓഫിസിനു സമീപത്തായി നെല്യാടി റോഡില്‍ മാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം ചെയ്തെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ലെന്നു നാട്ടുകാര്‍ പറയുന്നു. ടൗണിലെ മാലിന്യങ്ങള്‍ റോഡിന് ഇരുവശങ്ങളിലായി ഇപ്പോള്‍ കെട്ടിക്കിടക്കുകയാണ്. ടൗണില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും മറ്റും ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം വലിയതോതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
മേപ്പയ്യൂര്‍ ടൗണ്‍ ശുചീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമര സമിതി രൂപീകരിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പു നല്കി. സി.പി അബ്ദുല്ല അധ്യക്ഷനായി. മേപ്പാട്ട് പി.കെ അബ്ദുല്ല, മുജീബ് കോമത്ത്, അഷ്റഫ് പൊന്നക്കണ്ടി, എ.ടി സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."