പി.ബി അനിതയുടെ നിയമനത്തില്‍ പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്; നിയമനം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായെന്ന് പ്രതികരണം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനം നേരിടേണ്ടി വന്ന യുവതിക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയുടെ സ്ഥലംമാറ്റവുമവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഫയല്‍ ഇന്നാണ് ആരോഗ്യവകുപ്പിലേക്ക് എത്തിയത്. ഫയലിന്‍മേലുള്ള തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും വിവരാവകാശ നിയമപ്രകാരം ഫയല്‍ എടുത്ത് പരിശോധിക്കാം. ഏത് സമയത്ത് ഫയല്‍ വന്നു, അതില്‍ എന്തൊക്കെയാണുള്ളത്, എന്നതടക്കം ആര്‍ക്കും പരിശോധിക്കാം. കോടതിയുടെ അന്തിമ വിധിക്ക് വിധേയമായായിരിക്കും ഹെഡ് നഴ്‌സിനെ എവിടെ നിയമിക്കണം എന്നുള്ളതില്‍ തീരുമാനമെടുക്കുക. ഈ വിഷയവുമായി ബന്ധപ്പെട്ട ഫയലാണ് തനിക്ക് വന്നതെന്നും മന്ത്രി പറഞ്ഞു.
കോടതി വിധിക്കെതിരെ അപ്പീല്‍ അല്ല പോയിരിക്കുന്നത്. ചില കാര്യങ്ങള്‍ കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് റിവ്യൂപെറ്റീഷന്‍ നല്‍കിയത്. കോടതിയുടെ അന്തിമവിധിക്ക് വിധേയമായി നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിലേക്ക് ഇന്ന് വന്ന ഫയല്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ളതാണ്. ഡയറക്ടറുടെ ശുപാര്‍ശ സഹിതം ആണ് ഫയല്‍ വന്നിട്ടുള്ളത്. അനിതയ്ക്ക് നിയമനം നല്‍കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അന്തിമ കോടതി വിധിക്ക് വിധേയമായി നിയമനം നല്‍കുമെന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംരക്ഷിക്കേണ്ടത് അതിജീവിതയുടെ താല്പര്യങ്ങളാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക നടപടിക്രമങ്ങളാണ് ഇവിടെ നടന്നത്. മാധ്യമങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ നടത്തുകയാണ്. നേരത്തെയുള്ള കോടതി ഉത്തരവ് കൃത്യമായി മനസ്സിലാക്കണം. ഔദ്യോഗിക നടപടികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഡിഎംഇയാണ് റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്തത് ചരിത്രത്തില്‍ ഇതുവരെ ഒരിക്കലും ഉണ്ടാകാത്ത നടപടിയാണ്. ഇന്നലെ ഫയല്‍ വന്നിരുന്നോ എന്നുള്ളത് പരിശോധിച്ച ശേഷമേ പറയാന്‍ കഴിയൂ. അന്വേഷണ റിപ്പോര്‍ട്ട് ഡയല്യൂട്ടഡ് ആകാന്‍ പാടില്ല. അന്വേഷണം നടത്തിയത് അതിജീവിതയുടെ ആവശ്യപ്രകാരമാണ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകണം. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാങ്കേതികമായി ചില കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഡിഎംഇ അത് ഫയല്‍ ചെയ്തത്. അന്തിമ കോടതിവിധിക്ക് അനുസൃതമായി നടപടികള്‍ സ്വീകരിക്കും അതില്‍ യാതൊരു തര്‍ക്കവുമില്ല. അതിജീവിതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോ!ര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."