പൊന്നാനി താലൂക്കില്‍ കള്ളന്‍മാര്‍ വിലസുന്നു; പിടികൂടാനാകാതെ പൊലിസ്
ചങ്ങരംകുളം: പൊന്നാനി താലൂക്കിലെ വിവിധ മേഖലയില്‍ മോഷണവും പിടിച്ചുപറിയും വര്‍ധിക്കുന്നു. കള്ളന്‍മാര്‍ വിലസുമ്പോഴും നടപടിയെടുക്കാനാവാതെ കുഴങ്ങുകയാണ് പൊലിസ്. കഴിഞ്ഞ ദിവസം പട്ടാമ്പി റോഡിലെ കൃഷിഭവന് മുന്നില്‍ നടന്ന മോഷണമാണ് അവസാനത്തേത്. വിലപിടിപ്പുള്ള കംപ്യൂട്ടറുകളും ടാബ് ലറ്റുകളും മോഷണം പോയിരുന്നു. പൊന്നാനിയിലെ അടച്ചിട്ട വീട്ടില്‍ നിന്ന് 18 പവന്‍ കവര്‍ന്നതും കണ്ടനകത്ത് വീട്ടമ്മയെ തലക്കടിച്ച് കമ്മല്‍ പറിച്ചെടുത്തതും കഴിഞ്ഞ ദിവസങ്ങളിലാണ്. കോലളമ്പില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബോധരഹിതരാക്കി 20 പവന്‍ കവര്‍ന്ന സംഭവത്തിലും പെരുമ്പടപ്പില്‍ വൃദ്ധയെ ഡോക്ടര്‍ ചമഞ്ഞ് മാല കവര്‍ന്ന സംഭവത്തിലും ഇതുവരെ അന്വേഷണം എങ്ങുമെത്തിയില്ല.
പൊന്നാനി താലൂക്കിലെ വിവിധ പ്രദേശങ്ങളായ മൂക്കുതല, ചങ്ങരംകുളം, കോലിക്കര, മാറഞ്ചേരി പ്രദേശങ്ങളിലും മോഷണ ശ്രമങ്ങള്‍ അടുത്തിടെ നടന്നിട്ടുണ്ട്. ഇതിനൊന്നും തുമ്പുണ്ടാക്കാനായിട്ടില്ല. ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഇതുവരെ ചാര്‍ജെടുത്തിട്ടില്ല. ഇതും പ്രദേശത്ത് കള്ളമാര്‍ വിലസാന്‍ കാരണമായി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."