HOME
DETAILS
MAL
സൗമ്യ വധം: പോസ്റ്റുമോര്‍ട്ടം അന്വേഷണത്തിന് ഉത്തരവില്ലെന്ന് ആരോഗ്യവകുപ്പ്
backup
September 22 2016 | 20:09 PM
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് അന്വേഷണത്തിനു യാതൊരുവിധ ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. കേസിന്റെ വിചാരണസമയത്തു പ്രതിയെ സഹായിക്കാന്‍ തെളിവുനല്കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഡോ. എ.കെ. ഉന്‍മേഷിനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.
നടപടിക്രമങ്ങളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ ശിക്ഷ ചുമത്തുന്നതിനായി അന്വേഷണ വിചാരണ നടത്താന്‍ സെപ്റ്റംബര്‍ ഏഴിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സുപ്രിം കോടതി വിധി വരുന്നതിനു മുന്‍പുള്ള ഈ ഉത്തരവിനു കോടതി വിധിയുമായി യാതൊരു ബന്ധവുമില്ലെന്നും വകുപ്പു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."