HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ വി.എസും പിണറായിയും മത്സരിക്കും; അന്തിമ തീരുമാനം നാളെ
backup
February 29 2016 | 10:02 AM
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനേയും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനേയും മത്സരിപ്പിക്കണമന്ന് സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചു. ഈ തീരുമാനത്തോട് സംസ്ഥാന ഘടകത്തിനും യോജിപ്പാണുള്ളതെന്നാണ് വിവരം. നാളെ നടക്കുന്ന സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നാണ് വിവരം.
ഇരുവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കി സംസ്ഥാന ഘടകത്തെ അറിയിച്ചത്.
സി.പി.എമ്മിന് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന രീതിയില്ല. യോഗ്യതയുള്ളവര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുമെന്നും കോടിയേരി പറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വീക്ഷിച്ചു വരികയാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."