HOME
DETAILS
MAL
പെരിന്തല്‍മണ്ണ പുത്തൂര്‍ റോഡില്‍ അപകടക്കെണിയൊരുക്കി കുഴികള്‍
backup
September 22 2016 | 21:09 PM
പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡിലെ പുത്തൂര്‍ റോഡ് ജങ്ഷനില്‍ ഡ്രൈനേജിന്റെ സ്ലാബ് തകര്‍ന്നു അപകട കെണിയായി മാറി. പട്ടാമ്പി റോഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി പരിസരത്തേക്ക് ട്രാഫിക് ബുദ്ധിമുട്ട് കൂടാതെ എത്താന്‍ പ്രത്യേകിച്ച് ഇരു ചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഈ റോഡാണ് ആശ്രയിക്കുന്നത്. മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ആയതിനാല്‍ സ്ലാബ് തകര്‍ന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാന്‍ സാധ്യത കുറവാണ്. ഇരുചക്ര വാഹനങ്ങളുടെ ചക്രം സ്ലാബില്‍ കുടുങ്ങി അപകടം സംഭവിക്കുന്നത് ഇവിടെ നിത്യ കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."