ന്യൂനപക്ഷക്ഷേമം: സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം
മലപ്പുറം: മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടു ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് - വ്യക്തിത്വ വികസന പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. ഉപരിപഠന മേഖലകള്‍ തെരഞ്ഞെടുക്കുക, വ്യക്തിത്വ രൂപീകരണം തുടങ്ങിയവയാണ് ക്യാംപിന്റെ ലക്ഷ്യങ്ങള്‍ ക്യാംപ് രാവിലെ ഒമ്പതിന് ആരംഭിച്ച് രണ്ടാം ദിവസം വൈകീട്ട് നാലിന് അവസാനിക്കും. പങ്കെടുക്കുന്നവര്‍ രാത്രി കാംപില്‍ താമസിക്കണം. വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണു പ്രവേശനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മുസ്ലിം ഒഴികെയുള്ള മറ്റു മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ഒരു ക്യാംപില്‍ 100 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഓരോ ജില്ലയിലും പരമാവധി 10 ക്യാംപുകള്‍ വരെ സംഘടിപ്പിക്കും. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം, നേതൃത്വ പാടവം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരായ പരിശീലകര്‍ നേതൃത്വം നല്‍കും. സ്കൂള്‍ മേലാധികാരിയുടെ ഒപ്പോടുകൂടിയ അപേക്ഷ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോം ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. അപേക്ഷ 30നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."