നാദാപുരത്ത് സമാധാനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: ഉമ്മന്‍ചാണ്ടി
നാദാപുരം: മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഇന്നലെ നാദാപുരത്ത് സംഘടിപ്പിച്ച സമാധാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ അസ്ലം വധക്കേസില്‍ പൊലിസ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും നിഷ്ഠൂരമായ രീതിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടു മന്ത്രിമാരാരും സ്ഥലം സന്ദര്‍ശിക്കുകയോ സമാധാന യോഗം വിളിച്ചുചേര്‍ക്കുകയോ ചെയ്യാതെ നിസാരമായി കാണുന്ന സര്‍ക്കാര്‍ നടപടി നാദാപുരത്തെ പ്രത്യേക സാഹചര്യത്തിന് ഉചിതമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ അഡ്വ. എ. സജീവന് അധ്യക്ഷനായി. മുല്ലപ്പളി രാമചന്ദ്രന് എം.പി, കെ.സി അബു, അഡ്വ. ടി. സിദ്ദീഖ്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.ടി ജെയിംസ്, മോഹനന് പാറക്കടവ്, സി.വി കുഞ്ഞികൃഷ്ണന്, വാണിയൂര്‍ അന്ത്രു, ആവോളം രാധാകൃഷ്ണന്, ലീഗ് നേതാക്കളായ പി. ശാദുലി, അഹ്മദ് പുന്നക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."