റോഡ് തകര്‍ന്നിട്ടും അധികൃതര്‍ നിസംഗത തുടരുന്നു
മാള: വലിയപറമ്പ് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിസംഗത തുടരുന്നു. വാഹനങ്ങള്‍ക്കെന്നല്ല കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്. വാഹനങ്ങള്‍ക്ക് കേട് സംഭവിക്കുന്നതും പതിവാണ്. വെള്ളം ഒഴികിപ്പോകുന്നതിനുള്ള മാര്‍ഗ്ഗമില്ലാതെയാണ് റോഡ് തകര്‍ന്നത്.
പിന്നീട് പരാതികളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ആര് സുനില്‍കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല.
മഴമാറിയതോടെ ഈ മേഖലയില്‍ റോഡില്‍ നിന്നുള്ള പൊടിശല്യം രൂക്ഷമായിട്ടുണ്ട്. വെള്ളക്കെട്ടിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം കാണാതെ താല്‍ക്കാലികമായി പ്രശ്നം തീര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."