ഓണക്കാല എക്‌സൈസ് റെയ്ഡ്:നിരവധിപേര്‍ പിടിയിലായി
കിളിമാനൂല്‍ : ഓണക്കാലത്തോടനുബന്ധിച്ച് എക്‌സൈസ് സംഘം കിളിമാനൂര്‍ റെയ്ഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോടയും കഞ്ചാവും, നിരോധിത പാന്‍മസാലകളും,വിദേശനിര്‍മ്മിത മദ്യവും പിടിച്ചെടുത്തു.സംഭവത്തില്‍ നിരവധിപേരെ പിടികൂടി.
മുളക്കലത്തുകാവ് സ്വദേശി മപ്പു എന്ന അനില്‍കുമാറില്‍ (27)നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.വ്യാജചാരായം വാറ്റിയെന്ന രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളല്ലൂര്‍ സ്വദേശി സഹദേവനെ (62) ഇരുനൂറ് ലിറ്റര്‍,കോടയും വാറ്റുപകരണങ്ങളുമായി പിടികൂടി.
വിദേശമദ്യം ചില്ലറവില്‍പന നടത്തിയ കുറ്റങ്ങള്‍ക്ക് മേവര്‍ക്കല്‍ അപര്‍ണമന്ദിരത്തില്‍ മഹഷിനെ(43) 1.3ലിറ്റര്‍ വിദേശമദ്യവും കീഴ്‌പേരൂര്‍ നന്ദുഭവനില്‍ ബാബു(44)വിനെ 400മിലി ലിറ്റര്‍ വിദേശമദ്യവുമായും പിടികൂടി.അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും വിവിധ അബ്കാരികേസുകള്‍ ചുമത്തി റിമാന്റ് ചെയ്തു.നിരോധിത പാന്‍മസാലയായ 484 കവര്‍ ശംഭുവുമായി നെടുമ്പറമ്പ് സ്വദേശി ബാഹുലേയനെയും, കീഴ്‌പേരൂരില്‍ നിന്ന് 70 പാക്കറ്റ് പാന്‍മസാലയുമായി ലളിതമ്മയെയും, പൊതുസ്ഥലത്ത് പുകവലിച്ച കുറ്റത്തിന് കല്ലമ്പലത്ത് നിന്ന് സുനിലാലിനെയും പിടികൂടി കേസെടുത്തു.
റെയ്ഡിന് കിളിമാനൂര്‍ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മിഥിന്‍ലാല്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പത്മരാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലാം, വിജയന്‍കാണി, സജീര്‍, അഷറഫ്, ഷിബു, റോബിന്‍, ഉദയകുമാര്‍, ബിമല്‍നാഥ്, അജിതകുമാരി, ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."