HOME
DETAILS
MAL
പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല
backup
April 22 2016 | 06:04 AM
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി ജില്ലാ കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ പൊലിസില്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറേറ്റില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. കലക്ടറേറ്റിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതമായതിനാലാണ് ദൃശ്യങ്ങള്‍ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ക്ഷേത്രഭാരവാഹികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കലക്ടറെ കണ്ടുവെന്ന പറഞ്ഞ ദിവസത്തെ ക്യാമറ ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."