HOME
DETAILS
MAL
അകാലിദള്‍ നേതാവും മകനും ഗര്‍ഭിണിയായ നഴ്സിനെ മര്‍ദിച്ചു
backup
September 23 2016 | 19:09 PM
മോഗ:പഞ്ചാബില്‍ അകാലിദള്‍ നേതാവും മകനും ചേര്‍ന്ന് ഗര്‍ഭിണിയായ നഴ്സിനെ മര്‍ദിച്ചു. അകാലി നേതാവ് പരംജിത്ത് സിങ്ങും മകന് ഗുര്ജിത്തുമാണ് മര്‍ദിച്ചത്. മോഗയിലെ ഗുപ്ത ആശുപത്രിയിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. രോഗിയെ കൂട്ടികൊണ്ടുപോകാന് എത്തിയ ഇവരോട് കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണത്രെ ഇരുവരും നഴ്സിനെ ആക്രമിച്ചത്. ചണ്ഡീഗഡില്‍ നിന്നും 175 കിലോമീറ്റര്‍ അകലെയാണ് മോഗ.അതിക്രമം, മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."