പുരുഷന്മാര്ക്ക് ഹസ്തദാനം നല്‍കിയില്ല: അധ്യാപിക രാജിവച്ചു
സ്റ്റോക്ക്ഹോം:സ്വീഡനില്‍ പരുഷ സഹപ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കണമെന്ന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മുസ്ലിം യുവതി ജോലി ഉപേക്ഷിച്ചു. ഫര്‍ദൗസ് അല്‍ സക്ക (20) ആണ് അധ്യാപക ജോലി ഉപേക്ഷിച്ചത്. പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ഹസ്തദാനം ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതായി ഇവര്‍ പറയുന്നു.
ഹസ്തദാനം നല്കാന് താല്പര്യമില്ലെന്നും പകരം കാണുമ്പോള്‍ തലകുനിച്ച് അഭിവാദ്യം ചെയ്യാമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ അധികൃതര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല.
സ്ഥാപനത്തിന്റെ പെരുമാറ്റസംഹിത പാലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആളുകളെ ഒരിക്കലും തരംതിരിച്ചല്ല സ്കൂള്‍ കാണുന്നത്. അത് തന്നെയാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്ന അറിവെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. അത്തരം രീതി ജീവനക്കാരും പിന്തുടരണമെന്നും വിശദീകരിച്ചു.
അധ്യാപികയെ പുറത്താക്കിയതല്ലെന്നും അവര്‍ പുറത്തുപോകുകയായിരുന്നുവെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
സ്വീഡനില്‍ ഇസ്ലാം വിരുദ്ധത വര്‍ധിച്ചുവരുന്നതായി ഈയിടെ നടന്ന സര്‍വേകളില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."