തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു
കുരിശുമല: കരുണയുടെ വിശുദ്ധ വര്‍ഷാചരണത്തിന്റെ ഭാഗമായി മദര്‍ തെരേസയുടെ തിരുശേഷിപ്പും തിരുസ്വരൂപവും കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചു. കുരിശുമലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിശുദ്ധകുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് പ്രതിഷ്ഠാകര്‍മ്മം നടന്നത്. കരുണയുടെ കവാടമായ കുരിശുമലയില്‍ ഇതാദ്യമായാണ് ഒരു തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നത്. തീര്‍ഥാടകരായെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് മദര്‍ തെരേസയുടെ സ്വര്‍ഗീയ മാധ്യസ്ഥ്യംവഴി നിരവധി അനുഗ്രഹങ്ങളും കരുണയുടെ വക്താക്കളാകാനുള്ള പ്രചോദനവും ലഭിക്കുമെന്ന് ഡയറക്ടര്‍ റവ. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍ പറഞ്ഞു.
കാട്ടാക്കട മുതിയാവിള സെന്റ് ആല്‍ബര്‍ട്ട്‌സ് ഫൊറോന ദേവാലയത്തില്‍നിന്ന് യുവജന ശുശ്രൂഷാസമിതിയുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി കൊïുവന്ന മദറിന്റെ പൂജ്യശരീരാംശവും തിരുസ്വരൂപവും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍, വികാരി ജനറല്‍ റൈറ്റ് റവ. മോണ്‍. ജി. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്ന് കുരിശുമല സംഗമവേദിയില്‍ ഏറ്റുവാങ്ങി.
തുടര്‍ന്നുനടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിമധ്യേ തിരുശേഷിപ്പും തിരുസ്വരൂപവും കുരിശുമലയില്‍ പുതുതായി ആരംഭിച്ച ഗാര്‍ഡന്‍ ഓഫ് മേഴ്‌സിയില്‍ പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു. കുരിശുമല ഡയറക്ടര്‍ വെരി. റവ. ഡോ. വിന്‍സെന്റ് കെ. പീറ്റര്‍, അസി. ഡയറക്ടര്‍ റവ. ഫാ. സാജന്‍ ആന്റണി, ത്രേസ്യാപുരം ഇടവകസഹവികാരി റവ. ഫാ. അഭിലാഷ് ബേസില്‍, നിരവധി സന്യസ്തര്‍, അല്‍മായ വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."