HOME
DETAILS
MAL
ആനയെഴുന്നെള്ളിപ്പും വെടിക്കെട്ടും വിശ്വാസത്തിന്റെ ഭാഗമല്ല: കെമാല്‍ പാഷ
backup
April 22 2016 | 08:04 AM
കൊച്ചി: ആനയെഴുന്നെള്ളിപ്പും വെടിക്കെട്ടും ഒരു മതവിശ്വാസത്തിന്റെയും ഭഗമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പൂരം പോലെയുള്ള പരിപാടികളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാര്‍ത്തോമാ എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലിയാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പരവൂര്‍ വെടിക്കെട്ട് ദുരന്തം ക്ഷണിച്ചുവരുത്തിയതാണ്. പൊട്ടാസ്യം ക്ലോറേറ്റ് അടക്കം തീപ്പെട്ടക്കമ്പനികള്ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള രാസവസ്തുക്കള്‍ എങ്ങനെ വെടിക്കെട്ടുകാരുടെ പക്കലെത്തിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റവ.ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."