HOME
DETAILS

പഠനവൈകല്യങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്തണം: ഡോ.കെ.മുഹമ്മദ് ബഷീര്‍

  
backup
September 23 2016 | 22:09 PM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f

 

തേഞ്ഞിപ്പലം: കുട്ടികളിലെ പഠനവൈകല്യങ്ങള്‍ രക്ഷിതാക്കളും പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരും നേരത്തെ കണ്ടെത്തണമെന്നു വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. പഠനവൈകല്യങ്ങളെക്കുറിച്ചുള്ള ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന പ്രശ്‌നം വൈകല്യമാണെന്നു തിരിച്ചറിയാതെ കുട്ടികള്‍ ക്ലാസ് റൂമുകളില്‍ വികൃതികളായും പ്രശ്‌നക്കാരായും അച്ചടക്കമില്ലാത്തവരായും മുദ്രകുത്തപ്പെടുന്നുണ്ട്. ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുട്ടിയുടെ വിദ്യാഭ്യാസ ഭാവി അപകടത്തിലാവുകയാണു ചെയ്യുന്നത്. വൈകല്യമുള്ള കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം പഠനാവസരം നല്‍കുയെന്നതാണു മികച്ച രീതി. ഇതു സാധ്യമാവണമെങ്കില്‍ അധ്യാപകര്‍ക്കു മികച്ച പരിശീലനം കിട്ടേണ്ടതുണ്ടെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു.
പഠനവൈകല്യമുള്ള വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിനു വൈദഗ്ധ്യം നേടിയ അധ്യാപകര്‍ എല്ലാ സ്‌കൂളുകളിലും ഉണ്ടാവേണ്ടതു പ്രധാനമാണെന്നു ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. പഠനവൈകല്യമാണു കാരണമെന്നു തിരിച്ചറിയപ്പെടാതെ പുറത്താക്കല്‍ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ക്ക് ഇരയാക്കപ്പെടുന്നവരാണു നിഷ്‌കളങ്കരായ പല കുട്ടികളുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ്‌ലോംഗ് ലേണിംഗ് പഠനവകുപ്പ് മേധാവി ഡോ.ഇ.എം മനോജ് അധ്യക്ഷയായിരുന്നു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദക്ഷിണമേഖലാ ചെയര്‍പേഴ്‌സന്‍ എല്‍.വി.ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.വിശ്വനാഥ്, അഡ്വ.പി.എം.നിയാസ്, സൈക്കോളജി പഠനവകുപ്പ് മേധാവി ഡോ.എസ്.രാജു, ഇറാനിലെ മോണ്‍റീ മന്‍സൂരി, പി.ആര്‍.ഒ എം.വി.സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസീല്‍ അബ്ദുല്‍ വാഹിദ് സ്വാഗതവും ടി.പി.ഭാര്‍ഗവന്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ ഇന്നു സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago