പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഗ്രന്ഥശാലയുടെ വാര്‍ഷികം ആഘോഷിച്ചു
തൃക്കുന്നപ്പുഴ: കോട്ടേമുറി പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഗ്രന്ഥശാലയുടെ 20ാമത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികള്‍ക്കായി
' ഓണക്കളികളും പാട്ടുകളും ' എന്ന വിഷയത്തില്‍ ബിജു മാവേലിക്കര ക്ലാസെടുത്തു. ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണത്തിന്റെ ഭാഗമായി 'ഒരു വീട്ടില്‍ നിന്നും ഒരു പുസ്തകം' എന്ന സന്ദേശവുമായി ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടത്തിയ പുസ്തകത്താലം വേറിട്ട കാഴ്ചയായി . നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രസിഡന്റ് സുധിലാല്‍ തൃക്കുന്നപ്പുഴ അധ്യക്ഷനായ യോഗത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എന്‍.എന്‍.നമ്പി മുഖ്യ പ്രഭാഷണവും കുമാരി ആദിത്യവര്‍ഷ ഓണസന്ദേശവും നല്‍കി. യുവസാഹിത്യകാരന്മാരായ ബിനു വിശ്വനാഥ്, അബ്ദുള്‍ ലത്തീഫ് പതിയാങ്കര, സി.വി.ഹരീന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി വിതരണം ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അമ്മിണി കലാമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ ,ബ്ലോക്ക് പഞ്ചായത്തംഗം ബി.റീന ,
ഗ്രാമ പഞ്ചായത്തംഗങ്ങളായ സുധീഷ് , സിന്ധു ശശി, സുജമോള്‍ ,സമഭാവന സാംസ്‌ക്കാരിക വേദിയുടെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ , സി.രാജീവന്‍, അഡ്വ.കെ.റഷീദ്, എം.സത്യന്‍ , സോമന്‍ മംഗലശ്ശേരില്‍, എസ്.ആര്‍.പ്രകാശ് എന്നിവര്‍ സംസാരിച്ചു. സുരേഷ് നടരാജന്‍ സ്വാഗതവും സാബു ബാലാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ച് ഹരിപ്പാട് സര്‍ഗ്ഗചൈതന്യ റൈറ്റേഴ്‌സ് ഫോറം അവതരിപ്പിച്ച കവിയരങ്ങും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."