HOME
DETAILS

പാചകത്തൊഴിലാളികള്‍ക്കു ശമ്പളമില്ല; ഉച്ചക്കഞ്ഞി വിതരണം താളംതെറ്റുന്നു

  
backup
September 24 2016 | 02:09 AM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

കട്ടപ്പന:  പാചകത്തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കാത്തതു പൊതുവിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം താളംതെറ്റിക്കുന്നു. ജില്ലയിലാകെ 962 സ്‌കൂള്‍ പാചകത്തൊഴിലാളികളാണുള്ളത്.
അധ്യയനം തുടങ്ങി നാലുമാസം കഴിഞ്ഞിട്ടും ഇവരില്‍ പകുതിയിലധികം പേര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിച്ചവര്‍ക്ക് കിട്ടിയത് ജൂണ്‍ മാസത്തെ മാത്രവും. 350 രൂപയാണ് പാചകത്തൊഴിലാളികളുടെ ദിവസവേതനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 400 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഈ ഉത്തരവ് പിന്നീട് റദ്ദായി. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ 15 ന് ഇത് വീണ്ടും 400 ആയി ഉയര്‍ത്തി.
നിലവിലുണ്ടായിരുന്ന ശമ്പളമെങ്കിലും മുടക്കമില്ലാതെ കിട്ടിയാല്‍ മതിയെന്നാണ് അടുക്കളയില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ പറയുന്നത്. ഓണം അവധിക്ക് മുന്‍പ് തൊഴിലാളികള്‍ക്ക് 1200 രൂപയോളം അലവന്‍സ് ലഭിച്ചിരുന്നതും ഇത്തവണ നിലച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ പകുതിയോടെ തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്നതിന് തത്വത്തില്‍ തീരുമാനമെടുക്കുകയും നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ഓരോ സ്‌കൂളിലെയും പാചകത്തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ എഇഒയ്ക്ക് നല്‍കണമെന്ന് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ചില ഹെഡ്മാസ്റ്റര്‍മാരും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ അലംഭാവം വരുത്തിയതാണ് ശമ്പളം വൈകാന്‍ കാരണമായതെന്ന് ആരോപണമുണ്ട്. എ.ഇ.ഒ ഓഫിസുകളില്‍ നിന്ന് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കാനും കാലതാമസമുണ്ടായി. ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് ഉപയോഗിക്കുന്ന സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥിക്കു ദിവസവും എട്ടു രൂപ വീതമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെലവിനത്തില്‍ അനുവദിക്കുന്നത്. വിറക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സ്‌കൂളുകളില്‍ ഇത് അഞ്ചു രൂപയുമാണ്. മിക്ക സ്‌കൂളുകളിലും വിറകുപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.
ഗ്യാസുപയോഗിച്ചാല്‍ തൊഴിലാളികളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും കുറയുമെന്ന് മാത്രമല്ല സമയലാഭവും ഉണ്ടാകും. എന്നാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ ഗ്യാസ് കണക്ഷന് അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിരുന്ന ഫണ്ടില്‍ 25 ശതമാനം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെങ്കിലും സംഘടനകളുടെ ശക്തമായ സമരങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ഇത് പുനഃസ്ഥാപിച്ചു. അതുകൊണ്ട് തന്നെ ഉച്ചഭക്ഷണപദ്ധതിക്കാവശ്യമായ ഫണ്ട് സ്‌കൂളുകള്‍ക്ക് ലഭിക്കുന്നുണ്ട്.  ചൂടും പുകയുമേറ്റ് ജോലിചെയ്യുന്ന തൊഴിലാളികളോടുള്ള ഉദ്യോഗസ്ഥരുടെ അവഗണന  അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധസമരങ്ങളാരംഭിക്കുമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ ദേശീയ  പ്രസിഡന്റ് കുര്യന്‍ മാത്യു പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago