HOME
DETAILS
MAL
ഉറി ആക്രമണം കശ്മീര്‍ സംഘര്‍ഷത്തിന്റെ പ്രതിഫലനമാകാമെന്ന് നവാസ് ഷെരീഫ്
backup
September 24 2016 | 07:09 AM
ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷത്തിന്റെ പ്രതിഫലനമാകാം ഉറി ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമത്തിന് പിന്നില്‍ പാകിസ്താനാണെന്ന വാദം തെറ്റ്. തെളിവുകളൊന്നുമില്ലതെയാണ് ഇന്ത്യ പാകിസ്താനെതിരെ ആക്ഷേപമുന്നയിക്കുന്നതെന്നും നവാസ് ഷെരീഫ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസങ്ങളായി കശ്മീരിലെ ജനതയ്ക്ക് ഉറ്റവരെ നഷ്ടപെടുകയും പ്രിയപ്പെട്ടവര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന നടന്ന തിരിച്ചടിയാവാം ഉറി ആക്രമണം. ഒരു തരത്തിലുള്ള അന്വേഷണവും തെളിവുകളും കൂടാതെ ആക്രമത്തിന് പിന്നില്‍ പാകിസ്താനാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും നവാസ് ഷെരീഫ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."