ഇസ്തിഖാമ ആദര്‍ശ കാംപയിനിന് ഉജ്വല തുടക്കം: ഇസ്‌ലാമിക പാരമ്പര്യം തള്ളിയത് സലഫിസത്തിന്റെ അപചയത്തിന് കാരണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍
നിലമ്പൂര്‍: ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും ശരിയായ ആശയങ്ങളെ വളച്ചൊടിച്ചതാണ് ഐ.എസ് പോലുള്ള സംഘങ്ങള്‍ തീവ്രവാദത്തിലേക്കും നശീകരണ സ്വഭാവത്തിലേക്കും തിരിയാനിടയായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ വിഭാഗമായ ഇസ്തിഖാമ 'ഐ.എസ്, സലഫിസം, ഫാസിസം' എന്ന വിഷയത്തില്‍ നടത്തുന്ന ആദര്‍ശ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിലമ്പൂര്‍ ചന്തക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക പാരമ്പര്യം തള്ളിയതാണ് സലഫിസത്തിന്റെ അപചയത്തിന് കാരണം. ഇസ്‌ലാമിക പ്രമാണങ്ങളെയും വിധി വിലക്കുകളെയും മനസിലാക്കാന്‍ യോഗ്യരായ ഇമാമുകളെ അവലംബിക്കുന്നതിന് പകരം അനര്‍ഹര്‍ക്ക് സ്വതന്ത്ര ഗവേഷണത്തിന് വാതില്‍ തുറന്നുകൊടുത്തതാണ് സലഫി പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, അബ്ദുല്‍ഗഫൂര്‍ അന്‍വരി, എം.ടി അബൂബക്കര്‍ ദാരിമി വിഷയമവതരിപ്പിച്ചു.
ഒ. കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നൗഫല്‍ അന്‍വരി, ചെത്തല്ലൂര്‍, സലാം ഫൈസി എടപ്പാള്‍, സി.കെ. മൊയ്തീന്‍ ഫൈസി കോണോംപാറ, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കാട്ടുമുണ്ട, കെ.സി ഷൗക്കത്ത് ഫൈസി, അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട്, സഅദ് ഫൈസി യു.എ.ഇ, നൗശാദ് താഴേക്കോട്, അലവി ദാരിമി കുഴിമണ്ണ, അബ്ദുല്‍ വഹാബ് ഹൈതമി, സല്‍മാന്‍ അസ്ഹരി ദുബൈ, എ.പി യഅകൂബ് ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, കെ.കെ. അമാനുല്ല ദാരിമി, ഹംസ ഫൈസി രാമംകുത്ത്, കരീം ബാഖവി, ഇസ്മാഈല്‍ ഹാജി, പനോളി മുഹമ്മദ് ഹാജി, ഉമര്‍ഫൈസി മുടിക്കോട്, അന്‍വര്‍ കാട്ടുമുണ്ട, ഉസ്മാന്‍ ഫൈസി മൂത്തേടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."