അലെപ്പോയില്‍ കുടിവെള്ളംകിട്ടാതെ 20 ലക്ഷംപേര്‍; രണ്ടു ദിവസത്തിനിടെ 110ലേറെ മരണം
അലെപ്പോ: ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോയില്‍ 20 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് യു.എന്‍. വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയില്‍ പമ്പിങ് സ്റ്റേഷനുകള്‍ തകര്‍ന്നതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ശനിയാഴ്ചയോടെ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമം വര്‍ധിച്ചു. നൂറിലേറെ വ്യോമാക്രമണങ്ങളാണ് അലെപ്പോയില്‍ കഴിഞ്ഞ ദിവസമുണ്ടായത്.
അതിനിടെ, ഇന്നലെ നടന്ന ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വിമതരുടെ നിയന്ത്രണത്തില്‍നിന്ന് അലെപ്പോ തിരിച്ചുപിടിക്കാനാണ് സിറിയന്‍ സൈന്യം റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെ ആക്രമണം നടത്തുന്നത്.
അലെപ്പോ വരണ്ടു തുടങ്ങിയെന്നും ഇവിടെ നിരവധിപേരുടെ ജീവന്‍ അപകടത്തിലാണെന്നും യുനിസെഫ് ഉപഡയറക്ടര്‍ ജസ്റ്റിന്‍ പറഞ്ഞു. മലിനജലം കുടിച്ച് കുട്ടികള്‍ക്കും മറ്റും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതായും യുനിസെഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."