ഇടതുഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നു: ഉമ്മന്‍ചാണ്ടി
വടകര: എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലക്ക് ഏറാമല പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ അധികനികുതി അടിച്ചേല്‍പ്പിക്കുകയാണ്. ഭാഗപത്ര ചെലവ് ഉയര്‍ത്തിയത് ഇതിന്റെ ഉദാഹരണമാണ്. ജനവിരുദ്ധ നയം സംസ്ഥാന സര്‍ക്കാരിനു തിരിച്ചടിയാകും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വിദേശനയത്തില്‍ വെള്ളം ചേര്‍ക്കുകയാണ്. യു.പി.എ ഭരണകൂടം പിന്തുടര്‍ന്നുവന്ന വിദേശനയം ബി.ജെ.പി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
എം.കെ ഭാസ്‌കരന്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.എന്‍.എ ഖാദര്‍, ഷെയ്ക്ക് പി. ഹാരിസ്, മനയത്ത് ചന്ദ്രന്‍, ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ കുഞ്ഞിക്കണ്ണന്‍, അഡ്വ. സി. വത്സലന്‍, ബി.കെ തിരുവോത്ത്, ഒ.കെ ഇബ്രാഹിം, പറമ്പത്ത് പ്രഭാകരന്‍, സന്തോഷ്, കോട്ടയില്‍ രാധാകൃഷ്ണന്‍, ക്രസന്റ് അബ്ദുല്ല സംസാരിച്ചു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."