ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുനില്‍ക്കും: നരേന്ദ്ര സിങ് തൊമാര്‍
മുക്കം: പ്രധാനമന്ത്രി ഗ്രാമ സഡക്‌യോജന പദ്ധതി പ്രകാരം നിര്‍മിക്കുന്നതും ഇനി ആവശ്യമായതുമായ റോഡുകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുനില്‍ക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി നരേന്ദ്ര സിങ് തൊമാര്‍ പറഞ്ഞു. ജില്ലയിലെ വിവിധ പി.എം.ജി.എസ് റോഡുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയെന്നത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയതാണ്. ഇത് നിരീക്ഷിക്കാനാണ് താന്‍ വന്നത്. ഫണ്ടിന്റെ അഭാവമുണ്ടെങ്കിലും ആവശ്യാനുസരണം സ്ഥലം ലഭ്യമാക്കാനും പുനരുദ്ധാരണത്തിനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായാല്‍ കൂടുതല്‍ റോഡുകള്‍ പരിഗണിക്കും. അടുത്തഘട്ടത്തില്‍ 25 ശതമാനം റോഡുകളുടെ അറ്റകുറ്റ പ്രവൃത്തികൂടി കേന്ദ്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
ഉച്ചക്ക് 12ന് മുക്കം കടവ് പാലത്തിനടുത്തെത്തിയ കേന്ദ്ര മന്ത്രിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. ജമീല, സവാദ് ഇബ്രാഹീം, സജി തോമസ്, ഐഷ ലത, എന്‍.കെ അന്‍വര്‍ സെക്രട്ടറി സി.ഇ. സുരേഷ് ബാബു, ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ബാലകൃഷ്ണന്‍ സംബന്ധിച്ചു.
കാരശേരി പഞ്ചായത്തില്‍ മുക്കം കടവ്പാലം മാടമ്പി റോഡാണ് മന്ത്രി സന്ദര്‍ശിച്ചത്. റോഡിന്റെ നിലവിലെ സ്ഥിതി ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് വിശദീകരിച്ചു. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിശ്ചിത ദൂരം റോഡ് നിര്‍മിക്കാന്‍ കൂടുതല്‍ തുക വേണമെന്ന് പൊതുമരാമത്ത്ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."