ക്ഷീര കര്‍ഷകരെ ആദരിച്ചു
മീനങ്ങാടി: ജില്ലയിലെ ക്ഷീര മേഘലയില്‍ നേട്ടം കൈവരിച്ച് ക്ഷീര സഹകാരി അവാര്‍ഡുകള്‍ നേടിയ കര്‍ഷകരെയും ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡ് നേടിയ സഹകരണ സംഘത്തെയും ആദരിച്ചു.
ജില്ലാ ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷകനായ സുല്‍ത്താന്‍ ബത്തേരി മാതമംഗലം മഹേശ്വരി ഡയറി ഫാമുടമ എം.വി മോഹന്‍ദാസ്, മലബാര്‍ മേഖലയിലെ മികച്ച വനിതാ ക്ഷീരകര്‍ഷക മീനങ്ങാടി പെരുമ്പിളിക്കല്‍ ആനീസ് ബിജു, ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകന്‍ തരിയോട് റ്റി ഫൈവ് ഇന്റിഗ്രേറ്റഡ് ഫാമുടമ അബ്ദുല്‍ റഷീദ്, ജില്ലയിലെ മികച്ച പട്ടികജാതി പട്ടിക വര്‍ഗ്ഗ കര്‍ഷക മാപ്പിളക്കൊല്ലി പനവല്ലി ലക്ഷ്മി, ജില്ലയിലെ മികച്ച വനിതാ ക്ഷീര കര്‍ഷക പുല്‍പ്പള്ളി ചുള്ളോത്ത്കുഴി ഭൂതാനം കോളനി റെനി ബെന്നി എന്നിവരാണ് ക്ഷീര സഹകാരി അവാര്‍ഡുകള്‍ നേടിയത്. സീതാമൗണ്ട് ക്ഷീരോല്‍പ്പാദക സഹകരണ സംഘമാണ് ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍ സ്മാരക അവാര്‍ഡ് നേടിയത്. അവാര്‍ഡ് നേടിയ ക്ഷീര കര്‍ഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോക്ടര്‍ കെ.ആര്‍ ഗീത, തിരുവനന്തപുരം ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജി വി. ഈശോ, കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ എം പ്രകാശ്, വയനാട് പി ആന്‍ഡ് ഐ. മില്‍മ മാനേജര്‍ ടി മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി.
ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവേല്‍, ജില്ലാ മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ് എ.പി കുര്യാക്കോസ്, മീനങ്ങാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി ഉലഹന്നാന്‍, ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."