HOME
DETAILS

വയനാട് വീണ്ടും കര്‍ഷക ആത്മഹത്യകളിലേക്ക്?

  
backup
September 24 2016 | 22:09 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%86%e0%b4%a4

 

കല്‍പ്പറ്റ: കര്‍ഷകരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ മൊറട്ടോറിയം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് ആക്ഷേപം. മൂന്നുമാസത്തെ മൊറട്ടോറിയത്തിന്റെ കാലാവധി നവംബര്‍ രണ്ടിനാണ് അവസാനിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ മാത്രമാണ് ബാധകം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ദേശസാല്‍കൃത, കൊമേഴ്‌സ്യല്‍ ബാങ്കുകളിലെ വായ്പകള്‍ക്കൊന്നും മൊറട്ടോറിയം ബാധകമല്ല. ആകര്‍ഷകമായ വ്യവസ്ഥകള്‍ കാരണം ഇത്തരം ബാങ്കുകളുമായാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ ഇടപാടുള്ളത്. കാര്‍ഷിക സ്വര്‍ണപണയ വായ്പക്ക് ഏഴു മുതല്‍ 13 ശതമാനം വരെ സഹകരണ ബാങ്കുകള്‍ പലിശ ഈടാക്കുമ്പോള്‍ നാലു ശതമാനത്തിനാണ് മറ്റ് ബാങ്കുകള്‍ ഇതേ വായ്പ നല്‍കുന്നത്. നികുതി ചീട്ട് ഹാജരാക്കിയാല്‍ മൂന്നു ശതമാനം ഒഴിവാക്കി നാലുശതമാനം പലിശ മാത്രമാണ് അടയ്‌ക്കേണ്ടത്. ഇത്തരം കാരണങ്ങളാല്‍ ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന ബാങ്കുകള്‍ മൊറട്ടോറിയത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നത് പ്രധാന പോരായ്മയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ ഹൗസിങ് ബോര്‍ഡ്, കോ- ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, റവന്യൂ റിക്കവറി ആക്ട് 1968 71-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുള്ള കാര്‍ഷിക വായ്പ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിന്‍ മേലുമുള്ള ജപ്തി നടപടിയാണ് മൂന്നു മാസത്തേക്ക് നിറുത്തിവെക്കുക. സമയ പരിധി കഴിഞ്ഞാല്‍ വായ്പാ തുകയിലോ പലിശയിലോ ഒരു കുറവുമില്ലാതെ ബാങ്കുകള്‍ വീണ്ടും ജപ്തി നടപടി തുടരും. വരള്‍ച്ച തുടങ്ങുന്ന സമയത്താണ് മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കുക. അപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് കാര്‍ഷികമേഖലയില്‍ സംഭവിക്കുകമെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2002ല്‍ ആകെ ലഭിച്ചത് 1108.5 മില്ലീമീറ്റര്‍ മഴയാണ്. ശരാശരി 2000 മില്ലീമീറ്ററിനു മുകളില്‍ മഴ ലഭിച്ചുകൊണ്ടിരുന്ന വയനാട്ടില്‍ കേവലം 1108.5 മില്ലീമീറ്റര്‍ മഴ ലഭിച്ചതിന്റെ പ്രത്യാഘാതം 2003ല്‍ പ്രകടമായിരുന്നു. നിരവധി കര്‍ഷക ആത്മഹത്യകളാണ് ഇക്കാലയളവില്‍ ഉണ്ടായത്.
മഴ ലഭ്യതയിലെ കുറവും കലാവസ്ഥാ വ്യതിയാനവും കാരണം ഇത്തവണ വയനാട്ടില്‍ സമീപകാലത്തുണ്ടായതില്‍ വച്ചേറ്റവും രൂക്ഷമായ വരള്‍ച്ചയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 2016 ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 26 വരെ വയനാട്ടില്‍ ആകെ ലഭിച്ചത് 1139 മില്ലിമീറ്റര്‍ മഴയാണ്. നിലവില്‍ 35 ശതമാനം മഴക്കുറവാണ് വയനാട്ടില്‍ അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷകരുടെ കണക്കനുസരിച്ച് മഴക്കുറവ് 25 ശതമാനത്തിനു മുകളിലാണെങ്കില്‍ ആ വര്‍ഷം കൊടും വരള്‍ച്ചയായിരിക്കുമെന്നാണ്.
ഈ സമയം കര്‍ഷകരെ സര്‍ക്കാര്‍ കയ്യയച്ചു സഹായിച്ചല്ലെങ്കില്‍ കടം തിരിച്ചടക്കാന്‍ കഴിയാത്തവര്‍ മുമ്പത്തെ പോലെ കടുംകൈകളിലേക്ക് തിരിയുമെന്നാണ് ആശങ്ക. വയനാട്ടില്‍ കൊടുംവരള്‍ച്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മുന്‍കരുതല്‍ നടപടികളൊന്നും ഉണ്ടാവാത്തത് ചര്‍ച്ചയാകുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago