യുവജനങ്ങള്‍ക്കു വഴികാട്ടിയായി സംരംഭകത്വ ശില്‍പശാല
ബേഡഡുക്ക: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ബേഡഡുക്ക ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമബോര്‍ഡുമായി സഹകരിച്ചു നടത്തിയ യുവസംരംഭകത്വ ശില്‍പശാല തൊഴില്‍ തേടുന്നവര്‍ക്കു വഴി കാട്ടിയായി മാറി. സാമൂഹിക പ്രതിബദ്ധതയോടെ അവനവന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയാറുളളവര്‍ക്കു മികച്ച സംരംഭകരാകാന്‍ സാധിക്കുമെന്നു ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ച വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
പെര്‍ളടുക്കം ടാഷ്‌കോ കോമ്പൗണ്ടില്‍ നടത്തിയ ശില്‍പശാല എഡി.എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എം നാരായണന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രമണി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം ശാന്തകുമാരി, എ മാധവന്‍, എം സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ വി ദിവാകരന്‍, പഞ്ചായത്ത് സെക്രട്ടറി എം.കെ സവിത സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ നന്ദിയും പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി രാജേന്ദ്രന്‍, അഹമ്മദാബാദ് ഇ.ഡി.ഐ പ്രൊജക്ട് ഓഫിസര്‍ രാജന്‍ ടി നായര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗങ്ങളായ എം ബാലന്‍, സി കുഞ്ഞിക്കണ്ണന്‍, എം ധന്യ, കൃപജ്യോതി, കെ കൃഷ്ണന്‍, കൃഷ്ണവേണി, എം.വി നഫീസ, ഇ രജനി, പി.ആര്‍.ഡി അസി. എഡിറ്റര്‍ എം മധുസൂദനന്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം അനന്തന്‍, ടാഷ്‌കോ മാനേജിംഗ് പാര്‍ട്ട്ണര്‍ എ.എം അബ്ദുള്‍ ഖാദര്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ലോഹിതാക്ഷന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."