ജില്ലാ ആശുപത്രി കോംപൗണ്ടില്‍ മാലിന്യങ്ങള്‍ കത്തിച്ച സംഭവം; പൊലിസ് കേസെടുക്കുന്നില്ലെന്ന്
പാലക്കാട്: ജില്ലാ ആശുപത്രി കോംപൗണ്ടിനകത്തുസിറിഞ്ചുംന, പ്ലാസ്റ്റിക്കുള്‍പ്പെടെമാലിന്യങ്ങള്‍ കത്തിച്ച സംഭവത്തില്‍ ഹൈ കോടതി നിര്‍ദേശത്തിന് പുല്ലുവില കല്‍പ്പിക്കുകയാണ പൊലിസ്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പൊലിസ് കേസ് എടുക്കാത്തതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ പൊലിസിന് കേസ് ചാര്‍ജ് ചെയ്യാമെന്നിരിക്കെ, ജില്ലാശുപത്രി കോംപൗണ്ടില്‍ രണ്ട് ലോഡ് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുറെ മാലിന്യം ഉപേക്ഷിച്ചു. പരാതി നല്‍കിയിട്ടും, ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരേ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇനിയും നടപടിയായില്ല. അതേസമയം സുല്‍ത്താന്‍പേട്ടയിലെ ഗതാഗതക്കുരുക്കില്‍ ജനങ്ങളുടെ പക്ഷത്തു നിന്നും ഇടപെട്ട് ഡിവൈഡറുകള്‍ മാറ്റാന്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് കത്തിക്കരുതെന്ന് ഡി.ജി.പിയുടെ ഉത്തരവില്‍ തന്നെ പറയുന്നുണ്ട്.
സിറിഞ്ചും രക്തംപുരണ്ട പഞ്ഞിയും മരുന്നു കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പടെ ആറു ടണ്ണോളം മാലിന്യങ്ങള്‍ ജില്ലാ ആശുപത്രി വളപ്പില്‍ കത്തിക്കാന്‍ തയ്യാറായത്. പൊലിസ് കേസ്എടുത്തില്ലെങ്കില്‍ പൊലിസിനെതിരെയും, ജില്ലാ ആശുപത്രി സുപ്രണ്ടിനെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."